ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളും വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രണ്ടു വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുക, ദേശീയ ഐക്യം തകർക്കുക, മതവികാരം വ്രണപ്പെടുത്തുക, ഭയപ്പെടുത്തൽ തുടങ്ങിയവയിൽ പരാതിയില്ലാതെ തന്നെ പോലീസ് കേസെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ഭരണഘടനയുടെ അന്തസത്തയെയും ചട്ടക്കൂടിനെയും ബാധിക്കുന്നതാണ് വിദ്വേഷ പ്രസംഗങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ എം ജോസഫ്, ബിവി നാഗരത്‌ന എന്നിവരുൾപ്പെട്ട ബഞ്ചാണ് ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്. അതേസമയം, ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വച്ച് കേസെടുക്കുന്ന രീതി ഉണ്ടാകരുതെന്ന നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു.
Read Also: വമ്പൻ റിക്രൂട്ട്മെന്റിന് ഒരുങ്ങി ഇന്ത്യ, നിയമിക്കുന്നത് ആയിരത്തിലധികം പൈലറ്റുമാരെ
Post Your Comments