കൊച്ചി: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതോടെ വൻ വിവാദങ്ങളും ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിനും സംവിധായകനുമെതിരെ രംഗത്ത് വന്ന ഡി.വൈ.എഫ്.ഐയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. മതവിദ്വേഷം ഉണ്ടാക്കി വോട്ട് ബേങ്ക് സൃഷ്ടിക്കാനുള്ള കൃത്യമായ സംഘ്പരിവാർ ഗൂഢാലോചനയാണ് രാജ്യത്ത് നടക്കുന്നതെന്നും, അതിന്റെ ഉദാഹരണമാണ് ദി കേരള സ്റ്റോറിയെന്ന സിനിമയെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു. എന്നാൽ, 2021 ൽ ഡി.വൈ.എഫ്.ഐയ്ക്ക് ഈ നിലപാട് ആയിരുന്നില്ലല്ലോ എന്നാണ് ജസ്ല വിമർശിക്കുന്നത്.
ജയസൂര്യ നായകനായി നാദിർഷാ സംവിധാനം ചെയ്ത ഈശോ എന്ന ചിത്രത്തിന് നേരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കടുത്ത സൈബർ ആക്രമണം നടന്ന സമയത്ത്, സിനിമയെയും സംവിധായകനെയും പിന്തുണച്ചായിരുന്നു ഡി.വൈ.എഫ്.ഐ നിലപാടെടുത്തത്. ഈശോ സിനിമയ്‌ക്കെതിരെയുള്ള വിവാദം, ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഡി.വൈ.എഫ്.ഐ അന്ന് പ്രസംഗിച്ചത്. എന്നാൽ, ദി കേരള സ്റ്റോറിയെന്ന സിനിമയ്ക്ക് മാത്രം ഈ പറയുന്ന ആവിഷ്കാര സ്വാതന്ത്ര്യം ബാധകമല്ലേ എന്നാണ് സോഷ്യൽ മീഡിയയും ചോദിക്കുന്നത്.
Post Your Comments