IdukkiLatest NewsKeralaNews

അരിക്കൊമ്പൻ നിൽക്കുന്നത് ആനക്കൂട്ടങ്ങളുടെ നടുവിൽ! മയക്കുവെടി വെക്കാനുളള ശ്രമം നീളുന്നു

അഞ്ച് മയക്കുവെടികളെ അതിജീവിച്ചവനാണ് അരിക്കൊമ്പൻ

അപകടകാരിയായ അരിക്കൊമ്പനെ മയക്കുവെടി വെക്കാനുളള ശ്രമം നീളുന്നു. മദപ്പാടുള്ള ആനക്കൂട്ടങ്ങൾക്കിടയിൽ അരിക്കൊമ്പൻ നിൽക്കുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. നിലവിൽ, ആനക്കൂട്ടത്തെ തെറ്റിക്കാൻ പടക്കം പൊട്ടിച്ചിട്ടുണ്ട്. എന്നാൽ, ഈ ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. ആനക്കൂട്ടത്തിൽ നിന്നും അരിക്കൊമ്പനെ പ്ലാന്റേഷനിൽ പുറത്തെത്തിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.

പ്രദേശത്ത് രാവിലെ മുതൽ തന്നെ ഉദ്യോഗസ്ഥ സംഘം എത്തിച്ചേരുകയും, മയക്കുവെടി വയ്ക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് മയക്കുവെടികളെ അതിജീവിച്ചവനാണ് അരിക്കൊമ്പൻ. ഇത് നേരിയ തോതിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിയമം അനുസരിച്ച്, ഉച്ചയ്ക്ക് 3:00 മണി വരെയാണ് മയക്കുവെടി വയ്ക്കാൻ സാധിക്കുക. അതിനാൽ, ദൗത്യം ഇന്നുതന്നെ പൂർത്തീകരിക്കാനാണ് വനവകുപ്പ് ലക്ഷ്യമിടുന്നത്. മയക്കുവെടി വെച്ചതിനുശേഷം അരിക്കൊമ്പനെ ജിപിഎസ് കോളർ ഘടിപ്പിക്കുന്നതാണ്. അതേസമയം, അരിക്കൊമ്പനെ പിടികൂടിയ ശേഷം എങ്ങോട്ടേക്ക് മാറ്റുമെന്നത് വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.

Also Read: വീ​ട്ട​മ്മ​ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button