കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയില്‍ രണ്ടാം ദിവസവും വന്‍ തിരക്ക്. രണ്ടാം ദിവസമായ വ്യാഴാഴ്ച യാത്ര ചെയ്തത് 7039 പേര്. രണ്ടാം ദിവസവും ഗംഭീരം ഇന്ന് 7039 യാത്രക്കാര്‍ യാത്ര ചെയ്തുവെന്ന് കൊച്ചി മെട്രോ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.
കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് കുറിപ്പ്:
‘കൊച്ചി വാട്ടര്‍ മെട്രോ
റൈഡര്‍ഷിപ്പ്: ദിവസം 2
വാണിജ്യ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ദിവസം കൊച്ചി വാട്ടര്‍ മെട്രോയില്‍ 7039 യാത്രക്കാര്‍ യാത്ര ചെയ്തു . അതേസമയം ആദ്യ യാത്രയില്‍ 6,559 യാത്രക്കാരണ് ബുധാനാഴ്ച വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. വലിയ രീതിയിലുളള ടിക്കറ്റ് വരുമാനവും ഇതുവഴി ലഭിച്ചു. ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ആദ്യ യാത്രിയിലുണ്ടായിരുന്നു. തിരക്ക് കാരണം പലര്‍ക്കും യാത്ര ചെയ്യാനാകാതെ തിരിച്ച് പോകേണ്ടിയും വന്നു. വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നതിനായുളള സ്മാര്‍ട്ട് കാര്‍ഡിന്റെ വിതരണം തുടങ്ങി’.
Post Your Comments