മോഡലും കിം കർദാഷിയാനുമായി രൂപസാദൃശ്യവുമുള്ള ക്രിസ്റ്റീന ആഷ്ടെൻ ഗൗർക്കാനി അന്തരിച്ചു. 34 വയസ്സായിരുന്നു. പ്ലാസ്റ്റിക് സർജറിയെ തുടർന്നുണ്ടായ ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സമൂഹമാധ്യമങ്ങളിൽ ആഷ്ടെൻ ജി ഓൺലൈൻ എന്നറിയപ്പെട്ട അവർക്ക് ഇൻസ്റ്റഗ്രാമിൽ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്.
തങ്ങളുടെ ലോകത്തെ തൽക്ഷണം തകർത്തുകളഞ്ഞ ഒരു ഫോൺകോളിലൂടെയാണ് ക്രിസ്റ്റിനയുടെ മരണം തങ്ങളറിഞ്ഞതെന്ന് കുടുംബം വ്യക്തമാക്കുന്നു. അവളുടെ മരണം ജീവിതകാലം മുഴുവൻ തങ്ങളുടെ കുടുംബത്തെ വേട്ടയാടുമെന്നും ഇവർ പറയുന്നു. സർജറിക്ക് പിന്നാലെയുള്ള മരണം, ആരോഗ്യ വിദഗ്ധർക്ക് നേരെയാണ് വിരൽ ചൂണ്ടുന്നതെന്ന് കുടുംബം ആരോപിച്ചു. മെഡിക്കൽ നടപടിക്രമവുമായി ബന്ധപ്പെട്ട കൊലപാതകമാണോ എന്ന് അന്വേഷിക്കുമെന്നും കുടുംബം അറിയിച്ചു.
അതേസമയം, മയോ ക്ലിനിക്കിന്റെ അഭിപ്രായത്തിൽ ഹൃദയത്തിന്റെ വൈദ്യുത സംവിധാനത്തിലുണ്ടായ പ്രശ്നം മൂലം മോഡലിന് ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നഷ്ടമാവുകയായിരുന്നു. കിം കർദാഷിയാനുമായുള്ള അവളുടെ ശ്രദ്ധേയമായ സാദൃശ്യം ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 22 കാരനായ കനേഡിയൻ നടൻ സെന്റ് വോൺ കൊളൂച്ചി ഏതാനും മാസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ മരണപ്പെട്ടിരുന്നു. സൗന്ദര്യവർദ്ധക സർജറിക്ക് പിന്നാലെയായിരുന്നു കോളൂച്ചിയും മരണമടഞ്ഞത്. ബിടിഎസ് ഗായകൻ ജിമിനെപ്പോലെയാകാൻ അദ്ദേഹം 12 പ്ലാസ്റ്റിക് സർജറികൾക്ക് വിധേയനായിരുന്നു.
Post Your Comments