കണ്ണൂർ: കടമ്പൂർ സ്‌കൂളിൽ 2016 ൽ നിയമനം ലഭിച്ച അധ്യാപകർക്ക് നിയമനാംഗീകാരം നൽകുന്നത് സംബന്ധിച്ച് 2023 ഫെബ്രുവരി 23 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിലെ കാലതാമസത്തെ കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മെയ് 24 ന് കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നാണ് ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകിയ ഉത്തരവ്. പൊതു വിദ്യാഭ്യാസ ഡയറക്ടറും 24 ന് റിപ്പോർട്ട് സമർപ്പിക്കണം.
Read Also: ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ചു: പിതാവിന് 66 വർഷം കഠിന തടവ് വിധിച്ച് കോടതി
അധിക തസ്തികകൾക്കുള്ള നിയമനങ്ങളിൽ 1 :1 അനുപാതത്തിൽ സംരക്ഷിത അധ്യാപകനെ നിയമിക്കാൻ മാനേജർ ബാധ്യസ്ഥനായതിനാലാണ് കണ്ണൂർ മൗവ്വഞ്ചേരി ജിംന നിവാസിൽ കെ. പി ജിംന എന്ന അധ്യാപികയുടെ നിയമനം നിരസിച്ചതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കമ്മീഷനെ അറിയിച്ചു.
എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അധ്യാപക ബാങ്കിൽ നിന്നും സംരക്ഷിത അധ്യാപകനെ നിയമിക്കുകയോ ഭാവിയിലുണ്ടാവുന്ന ഒഴിവിലേക്ക് സംരക്ഷിത അധ്യാപകനെ നിയമിക്കാമെന്ന സത്യപ്രസ്താവന നൽകുകയോ ചെയ്താൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരം നൽകാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിനിടെ കണ്ണൂർ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ അധ്യാപകരായി ജോലി ചെയ്യുന്ന മറ്റ് 84 അധ്യാപകരും കേസിൽ കക്ഷി ചേർന്നു. 2023 ഫെബ്രുവരി 23 ന് ഹൈക്കോടതി ഇക്കാര്യത്തിൽ വിധി പുറപ്പെടുവിച്ചിട്ടും നടപ്പാക്കാത്തതിനെയാണ് അധ്യാപകർ ചോദ്യം ചെയ്യുന്നത്.
Read Also: കറുവപ്പട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? അറിയാം ഗുണങ്ങള്‍…
Post Your Comments