ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്, ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി’: സന്തോഷ വാർത്ത പങ്കുവച്ച് എലിസബത്ത്

കൊച്ചി: നടൻ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഭാര്യ എലിസബത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയയിലൂടെയാണ് എലിസബത്ത് ഇക്കാര്യം അറിയിച്ചത്. ബാലച്ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് കുറച്ചുനാൾ താൻ അവധിയിലാണെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു.

എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ;

എല്ലാവർക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെൻഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരുന്നു. കറേ പേർ മെസേജ് അയച്ചും ഫോൺ വിളിച്ചുമൊക്ക കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പ്രാർത്ഥനകൾ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. ഞാൻ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും.

കൗണ്‍സിലിങ്ങിനെത്തിയ പതിനാലുകാരനെ പീഡിപ്പിച്ച കേസ്: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷ ഇന്ന്

വീട്ടിൽ തന്നെ ആയിരിക്കും. രണ്ട് മാസമായി വീഡിയോകളൊന്നും തന്നെ ഞങ്ങൾ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്‌ഡേറ്റ്സ് മാത്രമാണ് ഫേസ്ബുക്കിലും യുട്യൂബിലും ആയിട്ട് കൊടുത്തു കൊണ്ടിരുന്നത്. ഇടയിൽ ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറി വന്നിരുന്നു. ആശുപത്രിയിൽ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണ്. മുന്നത്തെ പോലെ തന്നെ വീഡിയോകൾ ഇടുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button