ആരാധകർ ഏറെയുള്ള ഗായികയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ച കിട്ടിയെന്ന് പറഞ്ഞ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത് കാരണം തനിക്ക് വന്ന ബുദ്ധിമുട്ടുകളെ കുറിച്ചു തുറന്നു പറയുകയാണ് ഗായിക. ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ വൈക്കം വിജയലക്ഷ്മി പങ്കുവച്ചതിങ്ങനെ,
‘കാഴ്ച കിട്ടിയെന്ന് പറഞ്ഞ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതിന് വേണ്ടിയുള്ള ട്രീറ്റ്‌മെന്റ് എടുക്കുന്നുണ്ട്. പക്ഷെ കാഴ്ച തിരിച്ചുകിട്ടിയിട്ടില്ല. ഒരു വെളിച്ചം മാത്രമാണ് ഇപ്പോള്‍ കാണുന്നത്. കാഴ്ച കിട്ടി എന്ന് പറഞ്ഞ് വാര്‍ത്ത വന്നതുകൊണ്ട് ചിലര്‍ എന്റെ മുന്നില്‍ വന്ന് നിന്ന് എന്നെ മനസിലായോ, ഞാനാരാ എന്നൊക്കെ ചോദിയ്ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. എന്നെ പരീക്ഷിക്കുന്നത് പോലെ തോന്നാറുണ്ട്.’- ഗായിക പറഞ്ഞു.
സിനിമയില്‍ അഭിനയിക്കാനും എനിക്ക് അവസരങ്ങള്‍ വന്നിരുന്നു. ഒരു സിനിമയില്‍ ഞാന്‍ പാടി അഭിനയിച്ചിട്ടുണ്ട്. അതില്‍ തന്നെ മറ്റൊരാള്‍ എന്റെ കൈ ഒക്കെ പിടിച്ച് നടക്കുമ്പോള്‍ എനിക്ക് അണ്‍കംഫര്‍ട്ടാണ്. അതുകൊണ്ട് ഇനി ഇത്തരം ഈ പരിപാടിയ്ക്കില്ലെന്നും വിജയലക്ഷ്മി കൂട്ടിച്ചേർത്തു
Post Your Comments