Latest NewsKeralaNews

സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുന്നു, രണ്ട് ട്രെയിനുകൾ റദ്ദാക്കി

രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഇന്നും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടിയിൽ ഗാർഡറുകൾ മാറ്റുന്നതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസപ്പെടുന്നത്. ഇതോടെ, ചില ട്രെയിൻ സർവീസുകൾ ഭാഗികമായും, പൂർണമായും റദ്ദ് ചെയ്തിട്ടുണ്ട്. രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

രാവിലെ കണ്ണൂരിൽ നിന്നും പുറപ്പെടുന്ന കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് എന്നിവയാണ് റദ്ദ് ചെയ്തിരിക്കുന്നത്. അതേസമയം, രപ്തിസാഗർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനും ഇടയിലാണ് രപ്തിസാഗർ എക്സ്പ്രസ് ഭാഗികമായി റദ്ദ് ചെയ്യുക.

Also Read: കൗണ്‍സിലിങ്ങിനിടെ 13കാരനെ ഡോക്ടർ പലതവണ പീഡിപ്പിച്ചത് അശ്‌ളീല വീഡിയോ കാട്ടി! ഇതോടെ രോഗം വഷളായി: ശിക്ഷ വിധിക്കാൻ കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button