KeralaLatest NewsNews

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി, കാരണം വ്യക്തി വൈരാഗ്യം

മലപ്പുറം: എടവണ്ണ ചെമ്പക്കുത്തില്‍ യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലമെന്ന് പൊലീസ്. ആസൂത്രിതമായാണ് പ്രതി കൊലപാതകം നടത്തിയത് എന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ കൊല്ലപ്പെട്ട റിദാന്‍ ബാസിലിന്റെ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടന്‍ മുഹമ്മദ് ഷാന്‍(30) ആണ് അറസ്റ്റില്‍ ആയത്.  കൊലപാതക കാരണം ഒരു വര്‍ഷം മുമ്പ് തുടങ്ങിയ വ്യക്തി വൈരാഗ്യമെന്ന് പൊലീസ് പറഞ്ഞു.

പ്രതി ഷാന്‍ റിദാനു നേരെ ഏഴ് റൗണ്ട് വെടിവെച്ചെങ്കിലും ശരീരത്തില്‍ തറച്ചത് മൂന്ന്  എണ്ണമാണ്. കഴിഞ്ഞ 22 ന് പെരുന്നാള്‍ ദിവസം രാവിലെ 8 മണിയോടെയാണ് റിദാന്‍ ബാസിലിനെ വീടിനു സമീപമുള്ള കുന്നിന്‍ മുകളില്‍ വെടിയേറ്റു മരിച്ച നിലയിൽ സഹോദരന്‍ റാസിന്‍ ഷാന്‍ കണ്ടത്. ഒരു വര്‍ഷത്തോളമായി റിദാനോട് പ്രതിക്കുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണം.

റിദാനെ കൊലപ്പെടുത്താനായി തീരുമാനിച്ച പ്രതി  ഇതിനായി കേരളത്തിനു പുറത്തു നിന്നും പിസ്റ്റള്‍ സംഘടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button