KeralaLatest NewsNews

അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് ഇനി അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരതില്‍ യാത്ര ചെയ്യാം

ലക്‌നൗ: രാജ്യത്തെ ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് രാം വന്‍ ഗമന്‍ പാതയിലും സര്‍വീസ് നടത്തും. വന്ദേ ഭാരത് എക്സ്പ്രസ് ഈ വര്‍ഷം തന്നെ ചിത്രകൂടില്‍ നിന്ന് അയോദ്ധ്യ , പ്രയാഗ് രാജ് എന്നീ നഗരങ്ങള്‍ വഴി ലക്‌നൗവിലേക്ക് സര്‍വീസ് നടത്തും. അഞ്ച് മണിക്കൂര്‍ കൊണ്ട് ചിത്രകൂടില്‍ നിന്നും സംസ്ഥാന തലസ്ഥാനത്ത് ട്രെയിന്‍ എത്തിചേരുന്ന തരത്തില്‍ സര്‍വീസ് നടത്താനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുന്നതോടെ അയോദ്ധ്യ രാമക്ഷേത്ര തീര്‍ത്ഥാടനം കൂടുതല്‍ സുഖമമാകും.

Read Also: ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് തിരിച്ചടി! സബ്സ്ക്രിപ്ഷൻ നിരക്കുകൾ കൂട്ടിയേക്കും

വന്ദേ ഭാരത് എക്സ്പ്രസ് രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട റൂട്ടുകളിലും സര്‍വീസ് നടത്തും. ഇതിനോടകം രാജ്യത്ത് 15 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് ആരംഭിച്ചത്. തിരുവനന്തപുരത്തിനും കാസര്‍കോടിനുമിടയില്‍ സര്‍വീസ് നടത്തുന്ന പതിനഞ്ചാമത് വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു.

2023 ഓടെ 75 വന്ദേ ഭാരത് എക്‌സ്പ്രസുകളുടെ സര്‍വീസ് ആരംഭിക്കാനാണ് കേന്ദ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസിന് സര്‍വീസ് നടത്താന്‍ അനുയോജ്യമായ റൂട്ടുകളുടെ പട്ടിക എല്ലാ സോണല്‍ റെയില്‍വേകളും റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button