കൊച്ചി: കൊച്ചി വാട്ടർ മെട്രോ വൈറ്റില – കാക്കനാട് റൂട്ടിലെ സർവീസിന് ഇന്ന് തുടക്കം. ഏഴ് മണിക്കാണ് സർവീസ് തുടങ്ങുക. ഇന്നലെ സർവീസ് ആരംഭിച്ച വൈപ്പിൻ – ഹൈക്കോർട്ട് റൂട്ടിൽ ആദ്യ ദിനം 6559 പേരാണ് സഞ്ചരിച്ചത്. സർവീസ് ആരംഭിച്ച രാവിലെ ഏഴു മണി മുതൽ രാത്രി 8 വരെയുള്ള കണക്കാണിത്.
വാട്ടർ മെട്രോ കാണുന്നതിനും യാത്രയ്ക്കുമായെത്തിയ വിനോദ സഞ്ചാരികൾ ഉൾപ്പടെയാണ് ഇത്രയും ആളുകള്‍.
മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് ചാർജ് വരുന്നത്. ഹൈക്കോർട്ട് – വൈപ്പിൻ 20 രൂപയും വൈറ്റില – കാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും.
Post Your Comments