കൊച്ചി: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടർ മെട്രോയുടെ പൊതുജനങ്ങള്‍ക്കുള്ള സർവീസ് ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെ പുകഴ്ത്തിയും കേരള സർക്കാരിനെ വിമർശിച്ചും ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. കേരളം കണ്ട ഏറ്റവും ക്രിയാത്മകമായ വികസന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ എന്ന് സന്ദീപ് വാര്യർ പറയുന്നു. ഇതിനിടെ കൊച്ചി വാട്ടർ മെട്രോ കേരള സർക്കാരിന്റെ അഭിമാന പദ്ധതിയാണെന്ന പ്രചാരണവും സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കുകയാണ് സന്ദീപ് വാര്യർ.
‘വാട്ടർ മെട്രോ ഉടമസ്ഥർ കെഎംആർഎൽ ആണ്. അഥവാ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കൊച്ചി മെട്രോ ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥർ കേന്ദ്രവും കേരളവും തുല്യമായാണ്. കേന്ദ്ര സർക്കാർ തുല്യപങ്കാളി ആയത് കൊണ്ടാണ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ വിളിക്കേണ്ടി വന്നത്. അല്ലെങ്കിൽ പിആർ വർക്കിനുള്ള ഒരവസരം വിട്ടു കൊടുക്കുന്ന നല്ല മനിതനാണ് കേരള മുതലമൈച്ചർ എന്ന് കരുതുന്നുണ്ടോ നിഷ്കളങ്കരേ? കേരളം മുഴുവൻ എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന നിലക്ക് പിണറായിയുടെ ഫ്‌ളക്‌സും അപദാനങ്ങളും നിറഞ്ഞേനേ. മാത്രമല്ല ഞാൻ നേരത്തെ പറഞ്ഞത് പോലെ സുന്ദരമായ വാട്ടർ മെട്രോ വിഭാവനം ചെയ്യാൻ മാത്രം ആൾ താമസം കേരള മന്ത്രിസഭയിൽ ആരുടെ തലയിലുണ്ട്’, സന്ദീപ് വാര്യർ പരിഹസിക്കുന്നു.
അതേസമയം, ഹൈക്കോടതി-വൈപ്പിൻ സർവീസാണ് ഇന്നലെ തുടങ്ങിയത്. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ നിന്നും വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്നും ബോട്ടുകൾ സർവീസ് ആരംഭിച്ചു. 20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. തിരക്കുള്ള സമയങ്ങളിൽ ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ ഓരോ 15 മിനിറ്റിലും ബോട്ട് സർവീസ് ഉണ്ടാകും. രാത്രി എട്ടുവരെ സർവീസ് തുടരും.
സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ:
കൊച്ചി വാട്ടർ മെട്രോ , എന്റെ അഭിപ്രായത്തിൽ കേരളം കണ്ട ഏറ്റവും ക്രിയാത്മകമായ വികസന പദ്ധതിയാണ് . കൊച്ചിയെ കൂടുതൽ സുന്ദരവും സുഗമവുമാക്കുന്നുണ്ട് വാട്ടർ മെട്രോ . ഇതിന് പുറകിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ . വാട്ടർ മെട്രോ ആലപ്പുഴക്കും കോട്ടയത്തിലേക്കും തൃശൂരിലേക്കും ( പണ്ട് കാലത്ത് തൃശൂർ നഗരമധ്യത്തിൽ അരിയങ്ങാടിയിൽ വലിയ കടത്ത് വഞ്ചികൾ വന്നിരുന്നു ) വിപുലീകരിക്കണം എന്നാണ് എന്റെ ആഗ്രഹം .
അതിരിക്കട്ടെ , വാട്ടർ മെട്രോയുടെ പേരിലും ചില വ്യാജ അവകാശവാദങ്ങൾ മുഖ്യമന്ത്രിയും പരിവാരങ്ങളും പ്രചരിപ്പിക്കുന്നുണ്ട് . സംസ്ഥാന സർക്കാർ പദ്ധതിയാണത്രെ വാട്ടർ മെട്രോ . സത്യമെന്താണ് ? വാട്ടർ മെട്രോ ഉടമസ്ഥർ കെഎംആർഎൽ ആണ് . അഥവാ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് . കൊച്ചി മെട്രോ ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥർ കേന്ദ്രവും കേരളവും തുല്യമായാണ് . വാട്ടർ മെട്രോക്ക് ഇൻവെസ്റ്റ്മെന്റ് ഭൂരിഭാഗവും ജർമ്മൻ ഫണ്ടിങ് ഏജൻസി ആയ കെ ഡബ്ള്യു എഫ് ആണ് . ആകെ ചിലവുള്ള 819 കോടിയിൽ 579 കോടിയും ജർമ്മൻ വായ്പയാണ് . ബാക്കി നിസ്സാര തുക കെഎംആർഎൽ വിഹിതവും .
കേന്ദ്ര സർക്കാർ തുല്യപങ്കാളി ആയത് കൊണ്ടാണ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ വിളിക്കേണ്ടി വന്നത് . അല്ലെങ്കിൽ പിആർ വർക്കിനുള്ള ഒരവസരം വിട്ടു കൊടുക്കുന്ന നല്ല മനിതനാണ് കേരള മുതലമൈച്ചർ എന്ന് കരുതുന്നുണ്ടോ നിഷ്കളങ്കരേ ? കേരളം മുഴുവൻ എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന നിലക്ക് പിണറായിയുടെ ഫ്‌ളക്‌സും അപദാനങ്ങളും നിറഞ്ഞേനേ .
മാത്രമല്ല ഞാൻ നേരത്തെ പറഞ്ഞത് പോലെ സുന്ദരമായ വാട്ടർ മെട്രോ വിഭാവനം ചെയ്യാൻ മാത്രം ആൾ താമസം കേരള മന്ത്രി സഭയിൽ ആരുടെ തലയിലുണ്ട് ?
Post Your Comments