Latest NewsKeralaNews

മഞ്ജു ഒളിച്ചോടിയതിന് ഇയാള്‍ക്കെന്താ: കൈതപ്രത്തിന് എതിരെ ബിന്ദു അമ്മിണി

മഞ്ജു ഒളിച്ചോടിയതിന് ഇയാള്‍ക്കെന്താ, സാമൂഹിക പ്രാധാന്യം ഉള്ള ഒരു വിഷയത്തിലും പ്രതികരിക്കില്ല, മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാന്‍ യാതൊരു ഉളുപ്പും ഇല്ലല്ലോ: കൈതപ്രത്തിന് എതിരെ ബിന്ദു അമ്മിണി

കോഴിക്കോട്: പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനോളം സ്വീകാര്യത മലയാള സിനിമ പ്രേക്ഷകര്‍ ഒരു നടിക്കും നല്‍കിയിട്ടില്ല. അത്രക്കും അവര്‍ മഞ്ജു വാര്യര്‍ എന്ന നടിയെ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ നടിയുടെ ആദ്യ പ്രണയവും തുടര്‍ന്നുള്ള ഒളിച്ചോട്ടവുമെല്ലാം വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

Read Also: ‘ഒട്ടും വൃത്തി ഇല്ലാത്ത കാരവാന്‍ ആയിരുന്നു എനിക്ക് തന്നത്, പാറ്റ ചെവിയിൽ കയറി ബ്ലീഡിങ് ഉണ്ടായി’: തുറന്നു പറഞ്ഞ് ഷെയ്ൻ

ഇതോടെ കൈതപ്രത്തിന് എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിന്ദു അമ്മിണി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ കൈതപ്രത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘മഞ്ജു ഒളിച്ചോടിയതിന് ഇയാള്‍ക്കെന്നതാ . ലോകത്ത് എന്തെല്ലാം നടക്കുന്നു. സാമൂഹിക പ്രാധാന്യം ഉള്ള ഒരു വിഷയത്തിലും പ്രതികരിക്കാത്ത ഇവരെ പോലെ ഉള്ളവര്‍ക്ക് സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാന്‍ യാതൊരു ഉളുപ്പും ഇല്ലല്ലോ. സിനിമ ഫീല്‍ഡില്‍ ഇത്തരം സംഭവം മഞ്ജുവിന്റെ ആയതുകൊണ്ടായിരിക്കും കൈതപ്രത്തിനു ഇത്ര രോഷം. ലൈംഗിക ചൂഷണക്കാരായ സാമൂഹിക ദ്രോഹികള്‍ക്കൊപ്പം സിനിമയില്‍ സഹകരിക്കില്ല എന്നോ മറ്റോ പറഞ്ഞിരുന്നെങ്കില്‍ കയ്യടിക്കാമായിരുന്നു. ഇവര്‍ക്കൊക്കെ ഇങ്ങനെ പറയാന്‍ നാണമാവുന്നില്ലേ എന്നെ ചോദിക്കാനുള്ളൂ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button