Latest NewsNews

വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക് 

മൂന്നാർ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു പേർക്ക് ഗുരുതര പരിക്ക്. മൂന്നാർ എംജി കോളനിയിൽ കോട്ടയ്ക്കകത്ത് ബെന്നി സെബാസ്റ്റ്യൻ (52), ഭാര്യ ഷീജ (47), മകൻ നിധിൻ (22) എന്നിവർക്കാണ് പരിക്കേറ്റത്.

തേനി ദേവദാനപ്പട്ടിയിലാണ് അപകടം നടന്നത്. ഷീജയുടെ ചികിത്സയുമായി ബന്ധപ്പെട്ടു മധുരക്ക് പോകുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന കാർ ദിശ തെറ്റിയെത്തിയ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button