
കാലടി: വൈദിക വിദ്യാർത്ഥിയെ മീൻ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ നീലീശ്വരം കരേറ്റ മാതാ പള്ളിയിലെ വൈദിക വിദ്യാർത്ഥിയെയാണ് മീൻ വളർത്തുന്ന കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം ഉദയനാപുരം പുള്ളോൻതറ വീട്ടിൽ ലൂക്കോസ് മകൻ ആഗ്നൽ (19) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചിനാണ് മൃതദേഹം ദേവാലയത്തിന് സമീപമുള്ള കുളത്തിൽ കണ്ടത്. കൈയിലും കാലിലും കരുവാളിച്ച പാടുകൾ ഉണ്ട്. മോട്ടറിലേക്കുള്ള വൈദ്യുതി ലൈനിൽ നിന്ന് ഷോക്കടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം വ്യാഴാഴ്ച പോലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തും.
Post Your Comments