കാസർഗോഡ്: ഇൻസ്റ്റാഗ്രാം കാമുകനെ തേടിയിറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചന്തേര പോലീസിന്റെ സമർത്ഥമായ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം കോഴിക്കോട് വച്ച് കണ്ടെത്തി. ചെറുവത്തൂർ സ്വദേശിനിയായ പതിനാറുകാരിയെയും ബന്ധുവായ കുമ്പള സ്വദേശിനിയായ പതിനാറുകാരിയേയുമാണ് പോലീസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബുധനാഴ്ച പുലർച്ചെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയാണ് കോളജ് വിദ്യാർത്ഥിനികളായ ഇരുവരെയും കാണാതായത്. ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട രണ്ട് യുവാക്കളെ തേടി തീവണ്ടി മാർഗം കോഴിക്കോട് മടവൂരിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വച്ച് പോലിസ് പിടികൂടുകയായിരുന്നു.
ഇരുവരെയും കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതി പോലിസ് സ്റ്റേഷനിൽ ലഭിച്ച ഉടൻ സൈബർ സെല്ലിനെയും റെയിൽവെ പോലിസിനെയും ഏകോപിപ്പിച്ച് അതിവേഗം നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ കണ്ടെത്താനായത്. വിദ്യാർഥിനികളെ ഹൊസ്ദുർഗ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.
Post Your Comments