Latest NewsNewsBusiness

അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഇനി മുതൽ ബാങ്ക് ഇതര സ്ഥാപനം, ബാങ്കിംഗ് ലൈസൻസ് റദ്ദ് ചെയ്ത് റിസർവ് ബാങ്ക്

ലൈസൻസ് റദ്ദാക്കിയതോടെ എൻബിഎഫ്സിക്ക് കീഴിലാണ് അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് പ്രവർത്തിക്കുക.

അടൂർ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദ് ചെയ്തു. ആർബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, 2023 ഏപ്രിൽ 24 മുതലാണ് ലൈസൻസ് റദ്ദ് ചെയ്തിരിക്കുന്നത്. ഇതോടെ, അടൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ഇനി മുതൽ ബാങ്കിംഗ് ഇതര സ്ഥാപനമായി മാത്രമാണ് പ്രവർത്തിക്കുക. ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56, സെക്ഷൻ 22 പ്രകാരം, ഇന്ത്യയിൽ ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് അനുവദിച്ച 1987 ജനുവരി മൂന്നിലെ ബാങ്കിംഗ് ലൈസൻസാണ് റിസർവ് ബാങ്ക് റദ്ദ് ചെയ്തിട്ടുള്ളത്.

ലൈസൻസ് റദ്ദാക്കിയതോടെ എൻബിഎഫ്സിക്ക് കീഴിലാണ് അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് പ്രവർത്തിക്കുക. ബാങ്കിംഗ് ലൈസൻസ് കൈവശം വയ്ക്കാതെ ആളുകൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന സ്ഥാപനത്തെയാണ് എൻബിഎഫ്സി എന്ന് അറിയപ്പെടുന്നത്. അതേസമയം, ബാങ്കിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബോംബെ മെർക്കന്റൈൽ കോ- ഓപ്പറേറ്റീവ് ബാങ്ക്, തമിഴ്നാട് സ്റ്റേറ്റ് അപെക്സ് കോ- ഓപ്പറേറ്റീവ് ബാങ്ക്, ജനത സഹകാരി ബാങ്ക്, ബാരൻ നഗ്രിക് സഹകാരി തുടങ്ങിയ നാല് സഹകരണ ബാങ്കുകൾക്കെതിരെ ആർബിഐ വൻ തുക പിഴ ചുമത്തിയിട്ടുണ്ട്.

Also Read: തടി കുറക്കാൻ അടുക്കള വൈദ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button