കാണ്‍പൂര്‍: മകന്റെ കാമുകിയുമായി ഒളിച്ചോടിയ പിതാവിനെ ഒരു വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി. 20കാരനായ മകന്‍ അമിതിന്റെ കാമുകിയുമായി കമലേഷ് എന്നയാളാണ് ഒളിച്ചോടിയത്.
read also: എനിക്കറിയാവുന്ന ദിലീപേട്ടന്‍ ഇങ്ങനൊന്നും ചെയ്യില്ല: നടി പ്രവീണ
ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍നിന്ന് 2022 മാര്‍ച്ചിൽ ഇരുപതുകാരിയുമായി മുങ്ങിയ ഇയാളെ ഡല്‍ഹിയില്‍നിന്നാണ് ഇപ്പോൾ പോലീസ് കണ്ടെത്തിയത്. ഇരുവരും ഒന്നിച്ചു താമസിക്കുകയായിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഒരു വർഷത്തിന് ശേഷം ഇവരെ പോലീസ് കണ്ടെത്തിയത്.
Post Your Comments