തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വേട്ട. കരമനയിൽ വാടകയ്ക്ക് താമസിക്കുന്നയാളിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി. നാൽപ്പതുകാരനായ അയ്യപ്പൻ എന്നയാളെയാണ് തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് 256 ഗ്രാം ഹാഷിഷ് ഓയിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്ത് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണിത്.
Post Your Comments