വേനൽ ചൂട് കനക്കുകയാണ്. ചൂട് കാരണം പുറത്തേയ്ക്ക് ഇറങ്ങാൻ പോലും ആളുകൾ മടിക്കുകയാണ്. ഇപ്പോഴിതാ, കാറിനുളളിലെ ചൂട് കുറയ്ക്കാന്‍ ചാണക പരീക്ഷണവുമായി എത്തിയിരിയ്ക്കുകയാണ് മദ്ധ്യപ്രദേശിലെ ഒരു ഹോമിയോ ഡോക്ടര്‍.
READ ALSO:എല്ലാവരും പോകുകയാണല്ലോ എന്ന് വിജയരാഘവൻ, ഓരോരുത്തരായി പോവുകയാണെന്ന് ജനാർദ്ദനൻ
തന്റെ കാറിനെ കൊടും ചൂടിൽ തണുപ്പിക്കാന്‍ ചാണകം പൂശിയിരിക്കുകയാണ് ഡോക്ടർ സുശീല്‍ സാഗര്‍. മാരുതി സുസുക്കി ആള്‍ട്ടോ 800ന്റെ പുറത്ത് മുഴുവന്‍ ചാണകം മെഴുകിയിരിക്കുകയാണ് ഇദ്ദേഹം. നല്ല ഉഷ്ണ ശമനിയായ ചാണകം ഇങ്ങനെ ഉപയോഗിക്കുന്നത് കാറിന്റെ ഉള്‍ഭാഗത്തെ തണുപ്പിക്കാന്‍ സഹായിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്.
ചാണകം പൂശുന്നത് കാറിനുളളിലെ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നുവെന്നും കാറിലെ എസി യൂണിറ്റ് ഓണ്‍ ചെയ്ത ഉടന്‍ തന്നെ കാറിനുളളില്‍ കൂളിംഗ് ആരംഭിക്കാന്‍ കാറിന് പുറത്ത് ചാണകം തേക്കുന്നത് സഹായിക്കുമെന്നും ഡോക്ടർ പറയുന്നു. കൂടാതെ വെള്ളത്തില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തിയാല്‍ ഈ ‘ചാണക കോട്ടിംഗ്’ രണ്ട് മാസം വരെ നിലനില്‍ക്കുമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
Post Your Comments