ThrissurLatest NewsKeralaNattuvarthaNews

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

ആ​ലു​വ എ​ട​ത്ത​ല പീ​ടി​ക​പ്പ​റ​മ്പി​ൽ അ​ബ്ദു​ൾ ക​രീ​മി​ന്‍റെ മ​ക​ൻ സ​ദ്ദാം ഹു​സൈ​ൻ (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​ര​ട്ടി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എംഡിഎംഎയുമായി യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​ലു​വ എ​ട​ത്ത​ല പീ​ടി​ക​പ്പ​റ​മ്പി​ൽ അ​ബ്ദു​ൾ ക​രീ​മി​ന്‍റെ മ​ക​ൻ സ​ദ്ദാം ഹു​സൈ​ൻ (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എംഡിഎംഎ കൈ​വ​ശം വ​ച്ച് കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കൊ​ര​ട്ടി സിഐ ബി.​കെ.​അ​രു​ണ്‍ ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന പ്ര​തി​യു​ടെ ഡ്രൈ​വിം​ഗി​ൽ അ​സ്വ​ഭാ​വി​ക തോ​ന്നി​യ പൊ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ 1.790 ഗ്രാം ​എംഡിഎം​എ ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : ഭർത്താവിനോടുള്ള വാശിക്ക് ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടി; ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം

സിഐ ​ബി.​കെ.​ അ​രു​ണി​നു പു​റ​മെ എ​സ്ഐമാ​രാ​യ മു​ഹ​മ്മ​ദ് ഷി​ഹാ​ബ് കു​ട്ട​ശേ​രി, സ​ജി വ​ർ​ഗീ​സ്, സ​ഫീ​ർ, സീ​നി​യ​ർ സി​പിഒ​മാ​രാ​യ സ​ജി​മോ​ൻ, സ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേർന്നാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button