അതിരപ്പിള്ളി: ചാലക്കുടി പുഴയിൽ വെറ്റിലപ്പാറ പാലത്തിനു സമീപം കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി. അഴിക്കോട് തേങ്ങാക്കൂട്ടിൽ ഷമീറിന്റെ മകൻ ഇൻഫാൻഅലി(16)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ 10.30-ന് സ്കൂബാ ടീം നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അഴിക്കോട് കല്ലിങ്കൽ വീട്ടിൽ ഷക്കീറിന്റെ മകൻ ആദിൽഷാ(16)യുടെ മൃതദേഹം ഞായറാഴ്ച തന്നെ കണ്ടുകിട്ടിയിരുന്നു.
അഴിക്കോട് സീതി സാഹിബ് സ്കൂളിലെ വിദ്യാർത്ഥികളായ ഇവർ കൂട്ടുകാർ ഒന്നിച്ച് അതിരപ്പിള്ളിയിൽ വിനോദയാത്രക്ക് വന്നതായിരുന്നു. അഞ്ചംഗ സംഘം ഞായറാഴ്ച വൈകിട്ട് അഞ്ചോടെ വെറ്റിലപ്പാറ പാലത്തിനു സമീപം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇവരെ കാണാതായതിനെ തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ ആദിൽഷായുടെ മൃതദേഹം കണ്ടുകിട്ടിയിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments