റിയാദ്: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. ഓപ്പറേഷൻ കാവേരി എന്ന പേരിലാണ് സുഡാനിൽ നിന്നും രക്ഷാപ്രവർത്തനം നടത്തുന്നത്. ഐഎൻഎസ് സുമേധ കപ്പലിൽ 278 പേരാണ് ജിദ്ദയിലേക്ക് വരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ഇവർ ജിദ്ദയിൽ എത്തിച്ചേരും. ഇവരിൽ 16 മലയാളികളുണ്ട്.
ജിദ്ദയിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മലയാളികൾക്ക് പുറമെ, തമിഴ്നാട്, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ കപ്പലിൽ ഉണ്ട്. മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഖാർത്തൂമിലാണ് ഇതിൽ കൂടുതൽ പേരുമുള്ളത്. ഇതിൽ 800 പേരെയാണ് ആദ്യ ഘട്ടത്തിൽ ഒഴിപ്പിക്കുന്നത്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഓപ്പറേഷൻ കാവേരിയ്ക്ക് നേതൃത്വം നൽകുന്നത്. ഇതിനായി അദ്ദേഹം ജിദ്ദയിലെത്തിയിട്ടുണ്ട്.
Read Also: അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനം
Post Your Comments