തൃശ്ശൂർ: തൃശ്ശൂർ പൂരം കാണുന്നതിന് ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്കേർപ്പെടുത്തി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകനാണ് ഇക്കാര്യം അറിയിച്ചത്. ജീർണിച്ചതും, അപകടാവസ്ഥയിലുള്ളതും, നിർമ്മാണാവസ്ഥയിലുള്ളതും ശരിയായ കൈവരികളും, കോണിപ്പടികൾ ഇല്ലാത്തതുമായ കെട്ടിടങ്ങളിൽ കയറുന്നത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read Also: മദനിയെ കേരളത്തില്‍ എത്തിക്കുന്നതിന് 1 കോടി രൂപയുടെ ചെലവ് വഹിക്കാനാകില്ലെന്ന് കര്‍ണാടക പൊലീസ്
കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും സിറ്റി പൊലീസും ചേർന്ന് വെടിക്കെട്ടും തെക്കോട്ടിറക്കവും കുടമാറ്റവും കാണുന്നതിന് ജനങ്ങൾ കയറാൻ സാധ്യതയുള്ള സ്വരാജ് റൗണ്ടിലേയും സമീപ പ്രദേശങ്ങളിലേയും അപകടാവസ്ഥയിലുള്ളതും, നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങളുടെ സ്ഥിതിവിവരകണക്കുകൾ ശേഖരിച്ചിട്ടുണ്ട്.അപകടാവസ്ഥയുള്ള 85 കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ 30 നാണ് തൃശ്ശൂർ പൂരം നടക്കുന്നത്.
Post Your Comments