തൊടുപുഴ: ബന്ധുക്കളായ കുട്ടികളോടൊപ്പം കുളിക്കാനെത്തിയ വിദ്യാർത്ഥി കനാലിലെ വെള്ളത്തിൽ വീണ് ഗുരുതരാവസ്ഥയിൽ. നാട്ടുകാർ ചേർന്ന് കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടർന്നു ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കരിമണ്ണൂർ ഒറ്റിത്തോട്ടത്തിൽ റഹിമിന്റെ മകൻ ബാദുഷ(13)യാണ് ഇടവെട്ടി ട്രാൻസ്ഫോർമർ പടിക്കു സമീപമുള്ള കനാലിലെ വെള്ളത്തിൽ ബോധരഹിതനായി വീണത്. കുട്ടികൾ മാത്രമായിരുന്നു ഈ സമയം കൂടെയുണ്ടായിരുന്നത്. അതിനാൽ ഉടൻ പുറത്തെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് വിവരമറിഞ്ഞ് ഓടിയെത്തിയവർ ആണ് കുട്ടിയെ പുറത്തെടുത്ത്.
Read Also : കുടകില്‍ ജോലിക്കിടെ കാണാതായ ആദിവാസി യുവാവ് മുങ്ങി മരിച്ചെന്ന് നിഗമനം
കുട്ടിയെ ആദ്യം തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ രാജഗിരിയിലേക്കു കൊണ്ടുപോകുന്നതിനിടെ വെങ്ങല്ലൂരിൽ എത്തിയപ്പോൾ കുട്ടിയുടെ നില തീർത്തും വഷളായി.
തുടർന്ന്, സമീപത്തെ സ്മിത ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് രാജഗിരിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടി ഇവിടെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇടവെട്ടിയിലുള്ള മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു ബാദുഷ. ഫിക്സുണ്ടായതിനെത്തുടർന്ന് കുട്ടി വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് സംശയം.
തൊടുപുഴയിൽനിന്നു രാജഗിരിയിലേക്കു കുട്ടിയെയുമായി പോയ ആംബുലൻസിന് തൊടുപുഴ പൊലീസാണ് വഴിയൊരുക്കിയത്. 35 മിനിറ്റിനുള്ളിൽ ആംബുലൻസ് രാജഗിരിയിലെത്തി.
Post Your Comments