
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സർക്കാരിന്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം വിമർശിച്ചു.
ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്നെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. അതാണ് കീഴ്‌വഴക്കം. മുൻകാലങ്ങളിലും പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന കേരള സർക്കാരിന്റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിക്കാറുണ്ടായിരുന്നതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments