തിരുവനന്തപുരം: കേരളത്തിന്റെ വികസന നേട്ടങ്ങളും കേരള മാതൃകയും എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. ‘കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് ഉയര്‍ത്താനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഈ കാര്യത്തില്‍ വലിയ കുതിപ്പാകും. ശാസ്ത്ര സാങ്കേതിക ഹബാക്കി മാറ്റും’, പിണറായി വിജയന് വ്യക്തമാക്കി.
Read Also: എഐ ക്യാമറയുമായി ബന്ധപ്പെട്ട ടെണ്ടർ സുതാര്യമല്ല: തെളിവുകൾ കൈവശമുണ്ടെന്ന് പ്രതിപക്ഷ നേതാവ്
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സംസ്ഥാനത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 1500 കോടി രൂപ മുടക്കി 13.93 ഏക്കറിലാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗവേഷണ സ്ഥാപനങ്ങള്‍ സയന്‍സ് പാര്‍ക്കിന്റെ ഭാഗമാകും.
കേരളത്തിന് സന്തോഷമുള്ള ദിവസമാണ്. പ്രധാനമന്ത്രി കേരളത്തില്‍ എത്തിയതില്‍ വലിയ സന്തോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments