News

വന്ദേ ഭാരതിന് എന്താണ് പ്രത്യേകത, ഒരു പ്രത്യേകതയും ഞാന്‍ കാണുന്നില്ല, ഒരു സാധാരണ ട്രെയിന്‍ : എം.വി ഗോവിന്ദന്റെ പരാമര്‍ശം

താരങ്ങള്‍ പങ്കെടുത്തുവെന്ന് വെച്ച് കേരളത്തില്‍ ബിജെപി ഒരു ഓളവും ഉണ്ടാക്കില്ല: ആശങ്ക മുഖത്ത് കാണിക്കാതെ എം.വി ഗോവിന്ദന്റെ പരാമര്‍ശം

തിരുവനന്തപുരം: പ്രധാനമന്ത്രി കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെ വന്ദേ ഭാരതിനെ താഴ്ത്തിക്കെട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേരള വികസനത്തിന് പുതിയതായൊന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും എല്ലാം പഴയകാര്യങ്ങള്‍ എടുത്തുപറയുക മാത്രമാണ് ചെയ്തതെന്നും ഗോവിന്ദന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം പച്ചക്കള്ളം പ്രചരിപ്പിക്കുന്ന പരിപാടിയായി മാറിയെന്നും കേരളത്തിന്റെ വികസനത്തിന് പ്രത്യേക പദ്ധതികള്‍ ഒന്നും തന്നെ പ്രഖ്യാപിക്കപ്പെട്ടില്ലെന്നും ഗോവിന്ദന്‍ ആരോപിച്ചു.

Read Also: കെൽട്രോൺ എംഡിക്ക് എം ശിവശങ്കറിന്റെ അവസ്ഥയുണ്ടാകും: എ ഐ ക്യാമറാ വിവാദത്തിൽ പ്രതികരണവുമായി ചെന്നിത്തല

എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഗോവിന്ദന്റെ വിമര്‍ശനം. പ്രധാനമന്ത്രി ആര്‍എസ്എസുകാരനെ പോലെയാണ് സംസാരിക്കുന്നത്. ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെ ക്രൈസ്തവരുമായി ബിജെപി സൗഹൃദത്തിലാണെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഹിന്ദുത്വം പറഞ്ഞു നടക്കുന്നവര്‍ക്ക് എങ്ങനെ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാനാകും. കേരളത്തില്‍ ബിജെപിയ്ക്ക് ഒരു മാറ്റവും വരാന്‍ പോകുന്നില്ല. കലാകാരന്മാരെക്കൊണ്ട് ബിജെപിയ്ക്ക് ഒരു ഓളവും ഉണ്ടാകാന്‍ സാധിക്കില്ല’, ഗോവിന്ദന്‍ പറഞ്ഞു.

‘വന്ദേഭാരത് ഒരു സാധാരണ ട്രെയിന്‍ മാത്രമാണ്. അതില്‍ ഒരു അത്ഭുതവുമില്ല. പ്രധാനമന്ത്രി നടത്തുന്നത് വസ്തുതാ വിരുദ്ധ പരാമര്‍ശമാണ്. പ്രധാനമന്ത്രിയ്ക്ക് കേരളത്തിലെ റോഡുകളില്‍കൂടി മാത്രമേ ധൈര്യമായി നടന്നു പോകാന്‍ സാധിക്കുകയുള്ളൂ’, ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button