Latest NewsKeralaNews

കെഎസ്ആർടിസി ബജറ്റ് ടൂറിസം: വയനാട്, കൊച്ചി യാത്രയ്ക്ക് അവസരം

പാലക്കാട്: കെഎസ്ആർടിസി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 27 ന് വയനാട്ടിലേക്കും മെയ് ഒന്നിന് കൊച്ചിയിലേക്കും യാത്ര സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 29 ന് രാവിലെ തിരിച്ചെത്തുന്ന വിധത്തിലാണ് വയനാട് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 2920 രൂപയാണ് ചാർജ്ജ്.

Read Also: ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകില്ല, ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും: പ്രധാനമന്ത്രി

മെയ് ഒന്നിന് കൊച്ചിയിലേക്ക് നടത്തുന്ന യാത്രയിൽ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനും മത്സ്യവിഭവങ്ങൾ രുചിക്കാനും കുട്ടവഞ്ചി സവാരിക്കും ചൂണ്ടയിട്ട് മീൻ പിടിക്കാനുമെല്ലാം അവസരമൊരുക്കുന്നുണ്ട്. സൂര്യാംശു എന്ന് പേരിട്ടിട്ടുള്ള ഏകദിന യാത്രയ്ക്ക് 1620 രൂപയാണ് ചാർജ്ജ്. രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തും. ടിക്കറ്റ് ആവശ്യമുള്ളവർ 9947086128 ൽ വാട്ട്സ്ആപ്പ് സന്ദേശം അയക്കണം.

Read Also: കൊച്ചിയില്‍ നടന്നത് ‘മന്‍ കി ബാത്ത്’: രൂക്ഷ വിമര്‍ശനവുമായി എ.എ റഹിം

shortlink

Related Articles

Post Your Comments

Related Articles


Back to top button