KeralaLatest NewsNews

വേനൽ കനക്കുന്നു! സംസ്ഥാനത്തുടനീളം ശീതീകരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങി ദുരന്തനിവാരണ അതോറിറ്റി

ദുരന്തനിവാരണ അതോറിറ്റിയുടെ ഹീറ്റ് ആക്ഷൻ പ്ലാനിന് കീഴിലാണ് ഈ പദ്ധതി നടപ്പാക്കുക

സംസ്ഥാനത്ത് താപനില ഉയർന്നതോടെ ശീതീകരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങി കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കനത്ത ചൂട് ,സൂര്യാഘാതം എന്നിവ മൂലം അസ്വസ്ഥത അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ശീതീകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റിയുടെ ഹീറ്റ് ആക്ഷൻ പ്ലാനിന് കീഴിലാണ് ഈ പദ്ധതി നടപ്പാക്കുക. തദ്ദേശ സ്ഥാപനങ്ങൾ മുഖാന്തരമാണ് ശീതീകരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നത്.

ഓരോ തദ്ദേശ സ്ഥാപനങ്ങളും അവരുടെ പ്രദേശത്തെ പ്രധാന കേന്ദ്രങ്ങൾ കണ്ടെത്തിയതിനുശേഷമാണ് എയർകണ്ടീഷൻ ഉപയോഗിച്ച് ശീതീകരണ സംവിധാനം ഉണ്ടാക്കേണ്ടത്. ചൂട് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ശീതീകരണ കേന്ദ്രത്തെ സമീപിക്കാവുന്നതാണ്. ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനാൽ, അവശ്യ ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷയും ഉറപ്പുവരുത്തും. കനത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്തുടനീളം പല സംഘടനകളുടെയും നേതൃത്വത്തിൽ തണ്ണീർ പന്തലുകൾ ആരംഭിച്ചിട്ടുണ്ട്.

Also Read: എഐ ക്യാമറയുമായി ബന്ധപ്പെട്ട ടെണ്ടർ സുതാര്യമല്ല: തെളിവുകൾ കൈവശമുണ്ടെന്ന് പ്രതിപക്ഷ നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button