Latest NewsKeralaNews

എഐ ക്യാമറയുമായി ബന്ധപ്പെട്ട ടെണ്ടർ സുതാര്യമല്ല: തെളിവുകൾ കൈവശമുണ്ടെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: എഐ ക്യാമറയിലെ ടെണ്ടർ സുതാര്യമായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ കൈവശമുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Read Also: ആര്‍എസ്എസ് നിരോധനവും ഗുജറാത്ത് കലാപവും: കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ കേരളം

എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാർ നൽകിയത്. കണ്ണൂരിൽ ചുറ്റിപറ്റി നിൽക്കുന്ന ചില കറക്കു കമ്പനികളാണ് ഇതിന് പിറകിൽ .വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം അറിയിച്ചു.

നാല് കമ്പനികൾ കരാർ ടെണ്ടറിൽ പങ്കെടുത്തു. ഇതിൽ ഒരു കമ്പനിയെ ടെക്‌നിക്കൽ യോഗ്യതയില്ലാത്തതിനാൽ ആദ്യം തന്നെ പുറത്താക്കിയിരുന്നു. മറ്റ് മൂന്ന് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ ഒന്നാം സ്ഥാനത്ത് വന്ന കമ്പനി സ്രിറ്റിന് കരാർ നൽകി. രണ്ടാം സ്ഥാനത്ത് വന്ന അശോക ബിൽകോൾ സോഫ്റ്റ് വെയറുമായി ബന്ധമില്ലാത്ത പാലം, റോഡ് കോൺട്രാക്ടുകളേറ്റെടുത്ത് നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ്. ഒന്നാം സ്ഥാനത്ത് വന്ന സിർട്ടുമായി ഇവർക്ക് ബന്ധമുണ്ട്. കെ -ഫോൺ ഇടപാടിൽ സ്രിറ്റിന് ഉപകരാർ നൽകിയ കമ്പനിയാണ് അശോക. ഇവരുടെ സ്വന്തം കമ്പനി. മൂന്നാം കമ്പനിയായ അക്ഷര എന്റർപ്രൈസിനും സ്രിറ്റ് കമ്പനിയുമായി ബന്ധമുണ്ട്. ഈ കമ്പനികൾ കാർട്ടൽ ഉണ്ടാക്കിയാണ് കരാർ പിടിക്കുന്നത്. ഇതെല്ലാം അഴിമതിയാണെന്നാണ് വി ഡി സതീശന്റെ ആരോപണം.

Read Also: കേദാർ നാഥ് ക്ഷേത്രം തുറന്നു: ആദ്യ പൂജ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വേണ്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button