ഈരാറ്റുപേട്ട: തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. തമിഴ്നാട് മധുര ഭരതപാണ്ഡ്യന് നഗര്‍ സ്വദേശി വൈരമുത്തു(39)വിനെയാണ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : കടത്തിൽ മുങ്ങി വാട്ടർ അതോറിറ്റി! കോർപ്പറേഷനുകളിൽ നിന്ന് കുടിശ്ശികയായി ലഭിക്കേണ്ടത് കോടികൾ
ഞായറാഴ്ച രാത്രി 9.30-നു ആണ് സംഭവം. ഇയാള്‍ പൂഞ്ഞാര്‍ പനച്ചിപ്പാറ ഭാഗത്തുള്ള തേപ്പുകടയില്‍ കൂടെ ജോലി ചെയ്തിരുന്ന മറ്റൊരു തമിഴ്നാട് സ്വദേശിയെ പട്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് വൈരമുത്തു ആക്രമിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വൈരമുത്തുവിനെ പിടികൂടുകയുമായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments