പത്തനാപുരം: വീട്ടിൽ ചാരായം വാറ്റിയ മധ്യവയസ്കൻ പൊലീസ് പിടിയിൽ. പത്തനാപുരം കുണ്ടയം മലങ്കാവ് വട്ടവിള തെക്കേതിൽ വീട്ടിൽ രവി(52)യെയാണ് അറസ്റ്റ് ചെയ്തത്. പത്തനാപുരം പൊലീസ് ആണ് പിടികൂടിയത്.
Read Also : വന്ദേഭാരതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
പത്തനാപുരം എസ്.ഐ ശരലാലും സംഘവും ചേർന്ന് പുലർച്ചെയാണ് പിടികൂടിയത്. പൊലീസിനെ കണ്ട് വീട്ടിൽനിന്ന് ഇറങ്ങിയോടിയ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
Read Also : സർക്കാരിന് വീഴ്ച്ച സംഭവിച്ചു: വിമർശനവുമായി രമേശ് ചെന്നിത്തല
20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ക്രൈം എസ്.ഐ സുനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ദിൽഷാദ്, വിപിൻ, ഹോം ഗാർഡ് സതീശൻ എന്നിവർ ഉൾപ്പെട്ടതായിരുന്നു സംഘം. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments