ന്യൂഡൽഹി: സംസ്ഥാന സർക്കാർ പരിഗണനയ്ക്ക് വിടുന്ന ബില്ലുകളിൽ എത്രയും വേഗം ഗവണർമാർ തീരുമാനമെടുക്കണമെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ബില്ലുകളിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
തെലങ്കാന ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്. എത്രയും വേഗം എന്ന് ഭരണഘടനയിൽ പറയുന്നതിന് ഭരണഘടനാപരമായ ഉദ്ദേശമുണ്ടെന്ന് വിസ്മരിക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു.
Post Your Comments