ഒട്ടുമിക്ക ആളുകളും ഒരു പോലെ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് അമിത വിയര്‍പ്പ്. ശരീരത്തിലെ അമിത വിയര്‍പ്പും അസഹ്യമായ ദുര്‍ഗന്ധവും കാരണം പല പല പെര്‍ഫ്യൂമുകള്‍ വാരിപ്പൂശിയാണ് മിക്കവരും പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നത്. എന്നാല്‍, എത്ര പെര്‍ഫ്യൂം പൂശിയാലും എത്ര നേരം കുളിച്ചാലും കുറയാതെ കൂടുന്ന ഈ പ്രശ്‌നത്തെ എങ്ങനെ മറികടക്കുമെന്ന് ഓര്‍ത്ത് ഇനി വിഷമിക്കണ്ട. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ വിയര്‍പ്പു നാറ്റത്തില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും. അമിതമായി ചൂടേല്‍ക്കുന്നത് അമിതമായി വിയര്‍ക്കുന്നതിന് കാരണമാവും. ഇത് വിയര്‍ക്കുന്നതിന്റെ സ്വാഭാവിക കാരണമാണ്.
ഇതിനു പുറമേ പാരമ്പര്യമായും രോഗങ്ങള്‍ മൂലം അമിതമായി വിയര്‍ക്കുന്നവരുമുണ്ട്. ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ വിയര്‍പ്പുനാറ്റം അസഹ്യമാവുന്നതിന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള ചികിത്സ തേടാം. ശരീരത്തില്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം പോലുള്ള സുഗന്ധ ദ്രവ്യങ്ങള്‍ ശരീരവുമായി പ്രവര്‍ത്തിക്കുമ്പോഴും ശരീരഗന്ധം അസഹ്യമായേക്കാം. കഫീനടങ്ങിയ ആഹാരം വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം.
Read Also : കൊടുംകാടിനുള്ളിൽ അജ്ഞാത പേടകങ്ങൾ! അന്യഗ്രഹ ജീവികളെ കണ്ടെത്താൻ പര്യവേഷണവുമായി ഗവേഷകർ
ഉലുവാപ്പൊടി പുരട്ടി മേലുകഴുകുക. ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കുന്നത് വിയര്‍പ്പ് മണം പോവാന്‍ ഏറെ ഫലപ്രദമാണ്. ഇത് ശരീരത്തിലെ വിയര്‍പ്പ് വലിച്ചെടുക്കുന്നതിനൊപ്പം ഫംഗസ് ബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കും. ചന്ദനത്തില്‍ പനിനീര്‍ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതില്‍ ചെറുനാരങ്ങാനീര് കൂടി ചേര്‍ത്ത് വിയര്‍ക്കുന്ന ഭാഗങ്ങളില്‍ തേക്കുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയുക. ഇത് അമിതമായി വിയര്‍ക്കുന്നതിനെ ഒരു പരിധിവരെ തടയും. ചെറുനാരങ്ങാ നീര് വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കുന്നത് അമിതമായ വിയര്‍പ്പ് നാറ്റത്തിന് പ്രതിവിധിയാണ്. ശരീരഭാഗങ്ങളിലെ നിറവ്യത്യാസം തടയാനും ചെറുനാരങ്ങാനീരിന് സാധിക്കും. ചെറുനാരങ്ങാനീര് ശരീരഭാഗങ്ങളില്‍ പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. അസഹ്യമായ വിയര്‍പ്പ് ഗന്ധം നിയന്ത്രിക്കാന്‍ ഇത് ഫലപ്രദമാണ്….
ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍, മാനസികസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധിക്കുക. ചില ഡിയോഡ്രന്റ്‌സുകള്‍ സ്‌കിന്നില്‍ ബാക്ടീരിയ വളരുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ, നിങ്ങളുടെ ശരീരത്തിന് യോജിക്കുന്നതരത്തിലുള്ള ഡിയോഡ്രന്റുകളും സോപ്പുകളും ഉപയോഗിക്കണം. ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരത്തിന്റെ ചൂടും കൂടാനിടയുണ്ട്. ഇത് ശരീരം വിയര്‍ക്കാന്‍ കാരണമാകും. മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ അമിതമായ വിയര്‍പ്പ് ഗന്ധം ഫലപ്രദമായി നിയന്ത്രിക്കാം.
Post Your Comments