ThrissurLatest NewsKeralaNattuvarthaNews

വ​യോ​ധി​ക​യെ ഇ​ടി​ച്ചുതെ​റി​പ്പി​ച്ച് വ​ണ്ടി നി​റു​ത്താ​തെപോ​യ കേ​സ് : പ്ര​തി പി​ടി​യി​ൽ

ചെ​ന്ത്രാ​പ്പി​ന്നി പ​റാ​പ​റ​മ്പത്ത് വീ​ട്ടി​ൽ അ​ക്ഷ​യി(27)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ട്ടൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഇ​രി​ങ്ങാ​ല​ക്കു​ട: വ​യോ​ധി​ക​യെ ഇ​ടി​ച്ചുതെ​റി​പ്പി​ച്ച് വ​ണ്ടി നി​റു​ത്താ​തെപോ​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ചെ​ന്ത്രാ​പ്പി​ന്നി പ​റാ​പ​റ​മ്പത്ത് വീ​ട്ടി​ൽ അ​ക്ഷ​യി(27)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ട്ടൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​തി​രി​ഞ്ഞി മ​രോ​ട്ടി​ക്ക​ൽ തൈ​വ​ള​പ്പി​ൽ വീ​ട്ടി​ൽ ത​ങ്ക​മ​ണി​ക്കാ​ണ് (82) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

Read Also : പശുക്കളെ തട്ടിക്കൊണ്ടു പോയി നാക്കും ലൈംഗികാവയവവും മുറിച്ചെടുത്ത് റോഡരികില്‍ ഉപേക്ഷിക്കുന്നു! പിന്നിൽ ഛിദ്രശക്തികള്‍?

എ​ട​തി​രി​ഞ്ഞി മ​രോ​ട്ടി​ക്ക​ൽ സെ​ന്‍റ​റി​ൽ ഏ​പ്രി​ൽ 11-ന് ​രാ​വി​ലെ ആ​യി​രു​ന്നു സം​ഭ​വം. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ്ര​തി രാ​വി​ലെ സ്കൂ​ട്ട​റി​ൽ ജോ​ലി​ക്ക് പോ​കു​മ്പോ​ൾ ആ​യി​രു​ന്നു അ​പ​ക​ടം. ത​ങ്ക​മ​ണി ത​ല​യി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ചും വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ഞ്ഞും ഗു​രു​ത​ര പ​രി​ക്കുപ​റ്റി ചി​കി​ത്സ​യി​ലാ​ണ്. നേ​രി​ട്ട് ഒ​രു തെ​ളി​വും ല​ഭി​ക്കാ​തി​രു​ന്ന കേ​സി​ൽ നി​ര​വ​ധി സി​സി​ടി​വി കാ​മ​റ​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ച് നൂ​ത​ന​മാ​യ ശാ​സ്ത്രീ​യ മാ​ർ​ഗങ്ങ​ളി​ലൂ​ടെ​യാ​ണ് കാ​ട്ടൂ​ർ പൊ​ലീ​സ് ഈ ​കേ​സ് തെ​ളി​യി​ച്ച​ത്.

കാ​ട്ടൂ​ർ സി​ഐ ഋ​ഷി​കേ​ശ​ൻ നാ​യ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ് ഐ മ​ണി​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ് ഐ ശ്രീ​ജി​ത്ത്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ധ​നേ​ഷ് ഷ​മീ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി ഈ ​കേ​സ് തെ​ളി​യി​ച്ച​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button