തിരുവനന്തപുരം: അനധികൃത വൈദ്യശാലയുടെ മറവിൽ മദ്യക്കച്ചവടം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി. തിരുവനന്തപുരത്ത് പാലോട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന രമണി ആയുർവേദ വൈദ്യശാല & അങ്ങാടി കടയിൽ നിന്നാണ് വിദേശമദ്യവും, ലൈസൻസും രേഖകളുമില്ലാതെ വിൽക്കാനായി സൂക്ഷിച്ചിരുന്ന 91 കുപ്പി (40.95 ലിറ്റർ ) അരിഷ്ടാസവങ്ങളും എക്‌സൈസ് പിടികൂടിയത്.
അനധികൃത മദ്യ കച്ചവടം നടത്തിയതിന് വാമനപുരം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. മോഹൻകുമാറും സംഘവും ചേർന്ന് പാലോട് പ്ലാവറ സ്വദേശി അനിൽ സദാനന്ദനെ അറസ്റ്റ് ചെയ്തു. കുറച്ചു കാലമായി പ്രതി അരിഷ്ടക്കടയുടെ മറവിൽ ബിവറേജ് ഷോപ്പുകളിൽ നിന്നും മദ്യം വാങ്ങി ചെറു കുപ്പികളിലാക്കി കൂടിയ വിലയ്ക്ക് വിൽക്കുന്നുണ്ടായിരുന്നു. സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ്, ആദർശ്, ഷിജിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഹിമലത എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
Read Also: മധ്യപ്രദേശിൽ സമൂഹ വിവാഹത്തിന് മുന്നേ ഗർഭ പരിശോധന, അഞ്ച് പേരുടെ ഫലം പോസിറ്റീവ്: വിവാദം
Post Your Comments