Latest NewsKeralaNews

കേന്ദ്രം രാജ്യത്തെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നു,ഇവിടെ ചിലര്‍ രാവും പകലും സ്വര്‍ണക്കടത്തില്‍ മുഴുകുന്നു:പ്രധാനമന്ത്രി

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വശത്ത് ഭാരതീയ ജനതാപാര്‍ട്ടിയുടെ സര്‍ക്കാര്‍ ഈ രാജ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്. മറുവശത്ത് കേരളത്തില്‍ മറ്റൊരു കളിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ഒരു വശത്ത് ചിലയാളുകള്‍ രാവും പകലുമായി സ്വര്‍ണ്ണക്കടത്ത് പോലെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ. അതിനാണ് അവരുടെ മുഴുവന്‍ അധ്വാനവും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന് മോദി പറഞ്ഞു.

Read Also: നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പണമുണ്ട്: സാധാരണക്കാർക്ക് അതില്ലെന്ന് ഗണേഷ് കുമാർ

‘കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ നിന്ന് ഒളിച്ചുവെക്കാന്‍ കഴിയില്ല. അവര്‍ക്കറിയാം, അധികാരത്തിലിരിക്കുന്ന ചിലയാളുകള്‍ എങ്ങനെയാണ് ഈ കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവികൊണ്ട് പന്താടിക്കൊണ്ടിരിക്കുന്നതെന്ന്. കേരളത്തിലെ ചെറുപ്പക്കാരുടെ ആശയാഭിലാഷങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. കഴിഞ്ഞ 9 വര്‍ഷക്കാലമായി കേന്ദ്രസര്‍ക്കാര്‍ ചെറുപ്പക്കാര്‍ക്കുവേണ്ടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ അവയുടെ ഗുണം കേരളത്തിലെ ചെറുപ്പക്കാര്‍ക്കും കൂടി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടപ്പിലാക്കുന്നത്’, മോദി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button