ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കര്‍ണാടകത്തില്‍. പ്രധാന നേതാക്കളുടെ കൊഴിഞ്ഞുപോക്കോടെ ബിജെപിയില്‍ നിന്ന് ചോരുന്ന ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസിലെത്തിക്കാനുള്ള ലക്ഷ്യവുമായിട്ടാണ് രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെത്തുന്നത്. ബാഗല്‍കോട്ട് ജില്ലയിലെ കൂടലസംഗമയില്‍ ബസവേശ്വരജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി എത്തിയത്.
Read Also: കൊച്ചി വാട്ടര്‍ മെട്രോ, ഇക്കാര്യങ്ങള്‍ അറിയാം
ലിംഗായത്ത് സമുദായസ്ഥാപകനായ ബസവേശ്വരന് സമാധിയടഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് കൂടലസംഗമ. സത്യത്തിന് വേണ്ടി നിലകൊണ്ടയാളാണ് ബസവേശ്വരനെന്ന് രാഹുല്‍ പറഞ്ഞു. സത്യം പറഞ്ഞതിന്റെ പേരിലാണ് ചിലര്‍ തന്നെ വേട്ടയാടുന്നത്. സത്യത്തിന് വേണ്ടി പോരാടിയവരെ എന്നും ആദരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ബസവജയന്തി ആഘോഷങ്ങളില്‍ രാഹുലിനൊപ്പം ഗഡഗ്, ബില്ഗി എന്നിവിടങ്ങളിലെ ലിംഗായത്ത് മഠാധിപതികള്‍ പങ്കെടുത്തു. കൂടലസംഗമയിലെ ബസവേശ്വരക്ഷേത്രത്തിലും രാഹുല്‍ ദര്‍ശനം നടത്തി. ബിജാപൂരില്‍ വന്‍ ജനാവലിയുടെ അകമ്പടിയോടെ രാഹുല്‍ റോഡ് ഷോയിലും പങ്കെടുത്തു.
Post Your Comments