KeralaLatest NewsNews

ഡെലിവറി ജീവനക്കാരനെ മർദിച്ചു കൊന്നു; രണ്ട് പേർ അറസ്റ്റില്‍

ന്യൂഡൽഹി: കാറിന് സൈഡ് നല്‍കാത്തതിന് ഡൽഹിയിൽ ഡെലിവറി ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തി. 39-കാരനായ പങ്കജ് ഠാക്കൂര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനിഷ് കുമാർ (19), ലാൽ ചന്ദ് (20) എന്നിവരാണ് അറസ്റ്റിലായത്. രഞ്ജീത് നഗർ മെയിൻ മാർക്കറ്റിന് സമീപം വഴിയരികിൽ നിന്ന് പങ്കജ് ഠാക്കൂറിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

ഇയാൾക്കരികിൽ ഇരുചക്ര വാഹനവുമുണ്ടായിരുന്നു. സമീപവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ശരീരത്തിൽ നിരവധി പരിക്കേറ്റ പാടുകളും ഉണ്ടായിരുന്നു.

പലചരക്കുകടയിലെ സഹായിയായ പങ്കജ് ഠാക്കൂറാണ് ഡെലിവറിയും നടത്തി വന്നിരുന്നത്. അറസ്റ്റിലായ യുവാക്കൾ കാറിലെത്തി ഠാക്കൂറുമായി വാഗ്വാദത്തിൽ ഏർപ്പെടുന്നതിന്റേയും മർദിച്ച് അവശനാക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button