നെടുമങ്ങാട്: കളിക്കളത്തിലെ കയ്യാങ്കളിയെ തുടർന്ന് ആനാട് നാഗച്ചേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറു പേർ അറസ്റ്റിൽ. കരിങ്കട വി.വി. ഹൗസിൽ വിനീത് (38), ആനാട് മണ്ഡപം കല്ലടക്കുന് തടത്തരികത്ത് വീട്ടിൽ മിഥുൻ (മനു-32), മൊട്ടക്കാവ് ചാവറക്കോണം റോഡരികത്ത് വീട്ടിൽ റിയാസ് (26), നാഗച്ചേരി അതുൽ ഭവനിൽ അതുൽ രാജ് (25), മൊട്ടക്കാവ് നിസാം മൻസിലിൽ നിസാമുദീൻ (35), പുനവക്കുന്ന് വട്ടറത്തല അയണിയംകാവു വീട്ടിൽ കിരൺ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആനാട് നാഗച്ചേരി സ്വദേശി രതീഷി(43)നെയാണ് ഇവർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
Read Also : ‘പ്രിയപ്പെട്ട മോദിജീ..നിറയെ ഉമ്മകള്‍..നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം’- ഹരീഷ് പേരടി
വീടിനു സമീപത്തെ ഷെഡിൽവച്ചാണ് സംഭവം. ആനാട് ടർഫിൽ കളിക്കുന്നതിനിടെ ഒന്നാംപ്രതി വിനീതിനെ ആക്രമണത്തിനിരയായ രതീഷ് മർദ്ദിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
സംഭവശേഷം ഒളിവിൽപോയ പ്രതികളെ തമിഴ്നാട്ടിൽ കന്യാകുമാരിയിലെ ലോഡ്ജിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സിഐ സതീഷ്കുമാർ, സബ് ഇൻസ്പെക്ടർ ശ്രീനാഥ്, ജൂണിയർ എസ്ഐ മനോജ്, സിഒ പി.എസ്. അനീഷ്, അജിത്, അഖിൽ, എസ്സിപിഒ ബിജു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments