കൊച്ചി: കേരളത്തിലെ യുവതീ യുവാക്കള്‍ മോദിയ്‌ക്കൊപ്പം
അണി നിരന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഇനി കേരളത്തിലുള്ള മുഴുവന്‍ യുവജനങ്ങളും മോദിയ്ക്കൊപ്പം അണിനിരന്ന് അദ്ദേഹത്തിനായി പ്രവര്‍ത്തിക്കുമെന്ന് അനില്‍ ആന്റണി കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക, രാജ്യാന്തര തലത്തില്‍ ഇന്ത്യയെ ഒരു വിശ്വ ഗുരുവാക്കുക എന്നീ മോദിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കേരളത്തിലെ യുവതീയുവാക്കളും അദ്ദേഹത്തിനൊപ്പം അണിനിരക്കുമെന്നും അനില്‍ ആന്റണി ചൂണ്ടിക്കാട്ടി.
യുവം പോലൊരു യൂത്ത് കോണ്‍ക്ലേവ് പ്രോത്സാഹിപ്പിക്കുന്നതില്‍ സന്തോഷം രേഖപ്പെടുത്തുകയും ഇത് വളരെ പ്രയാജനകരവും അത്യാവശ്യമാണെന്നും നടി അപര്‍ണ ബാലമുരളി ചൂണ്ടിക്കാട്ടി.
അനില്‍ ആന്‍ണി, അപര്‍ണ ബാലമുരളി എന്നിവര്‍ക്ക് പുറമേ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, നടനും ഗായകനുമായ വിജയ് യേശുദാസ്, നവ്യ നായര്‍, ഗായകന്‍ ഹരിശങ്കര്‍, യുവമോര്‍ച്ചദേശീയഅദ്ധ്യക്ഷന്‍ തേജസ്വി സൂര്യ എംപി തുടങ്ങിയവരും യുവം 2023ന്റെ വേദിയില്‍ അണിനിരന്നു.
Post Your Comments