MollywoodLatest NewsKeralaNewsEntertainment

മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കുവച്ചപ്പോൾ ഇല്ലാത്ത വിമർശനം പ്രധാനമന്ത്രിയ്‌ക്കൊപ്പം എത്തിയപ്പോൾ: മറുപടിയുമായി അപർണ

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൂടെ ഒരു വേദി പങ്കിടുക എന്നതാണ് എന്റെ ഏറ്റവും പ്രധാനമായ ഒരു കാര്യം

തെന്നിന്ത്യൻ താരസുന്ദരി അപർണ ബാലമുരളിയ്ക്ക് യുവം പരിപാടിയില്‍ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ട സംഭവത്തില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു . ഇതേക്കുറിച്ചു ഒരു അഭിമുഖത്തില്‍ അപർണ തുറന്നു പറയുന്നു.

’27 വയസായി എനിക്ക്. ഈ ഒരു സമയത്ത് പ്രധാനമന്ത്രിയുടെ കൂടെ ഒരു വേദി പങ്കിടുക എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ എനിക്ക് തോന്നുന്നു ഈ വിമര്‍ശിക്കുന്നവരാണെങ്കില്‍ പോലും പോകുമെന്ന്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൂടെ ഒരു വേദി പങ്കിടുക എന്നതാണ് എന്റെ ഏറ്റവും പ്രധാനമായ ഒരു കാര്യം. എന്റെ ചുറ്റിലുമുള്ള ആളുകള്‍ പറയുമ്പോഴാണ് ഇതിങ്ങനെ വാര്‍ത്തയായതൊക്കെ അറിയുന്നത്. ഒന്നില്‍ കൂടുതല്‍ തവണ ഞാനിവിടെ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടുണ്ട്. അപ്പോഴൊന്നും ആരും ഞാന്‍ ആ പാര്‍ട്ടിയിലാണോ എന്നുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല. പിന്നെ ഈ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മാത്രം അതെങ്ങനെ വന്നു’ അപര്‍ണ ചോദിക്കുന്നു

read also: തക്കാളി കഴിച്ചാൽ ചെറുതല്ല ഗുണങ്ങൾ

30 വയസിനുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കൂടെ വേദി പങ്കിടാന്‍ കഴിയുക എന്നത് ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ എന്റെ ജനറേഷനില്‍ പെട്ട ഒരാള്‍ക്ക് ഞാന്‍ വളരെ അഭിമാനത്തോടെ കാണിച്ചു കൊടുക്കുന്ന ഒരു കാര്യമായിരിക്കും. അതേസമയം, അതില്‍ എനിക്ക് രാഷ്ട്രീയമൊന്നുമില്ല. എന്നാല്‍ ആള്‍ക്കാര്‍ക്ക് പറയണമെങ്കില്‍ പറയാം. നമുക്കിപ്പോള്‍ ആരുടേയും വായൊന്നും അടച്ചു വയ്ക്കാന്‍ പറ്റില്ലല്ലോ’- അപര്‍ണ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button