KeralaLatest NewsNews

പ്രധാനമന്ത്രിയ്ക്ക് അതി ദാരിദ്ര്യം ഇല്ലാതാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനത്തേക്ക് സ്വാഗതം: എ.എ റഹിം

അതിദാരിദ്ര്യം ഇല്ലാതാകുന്ന കേരളത്തിലേയ്ക്ക് സ്വാഗതം, അങ്ങ് ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലും ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന 'ഡബിള്‍ എന്‍ജിന്‍'സര്‍ക്കാരുകള്‍ക്കും എന്തു കൊണ്ടാണ് അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയാത്തത് ? എ.എ റഹിം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിദാരിദ്ര്യം ഇല്ലാതാകുന്ന രാജ്യത്തിന്റെ ആദ്യ സംസ്ഥാനമായ കേരളത്തിലേയ്ക്ക് സ്വാഗതമെന്ന് എ.എ റഹിം എം.പി. അങ്ങ് ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലും ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന ‘ഡബിള്‍ എന്‍ജിന്‍’സര്‍ക്കാരുകള്‍ക്കും എന്തു കൊണ്ടാണ് അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയാത്തത്? എന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘പ്രധാനമന്ത്രിയ്ക്ക് അതി ദാരിദ്ര്യം ഇല്ലാതാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനത്തേക്ക് സ്വാഗതം. കൂട്ടത്തില്‍ ഒരു ചോദ്യം കൂടി. അങ്ങ് ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലും ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന ‘ഡബിള്‍ എന്‍ജിന്‍’സര്‍ക്കാരുകള്‍ക്കും
എന്തു കൊണ്ടാണ് അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയാത്തത്? രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റിന്റെ ആദ്യ തീരുമാനം അതിദാരിദ്ര്യം സംസ്ഥാനത്ത് ഇല്ലാതാക്കാനായിരുന്നു.
അതിവേഗം സര്‍വ്വേ പൂര്‍ത്തിയായി. 64,006 പരമ ദരിദ്രാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങളെ കണ്ടെത്തി. അവരെ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാനത്ത് ഇപ്പോള്‍ തുടക്കമാകുകയാണ്. ചരിത്രപരമായ ഈ ഇടപെടല്‍ പൂര്‍ത്തിയാകുന്നതോടെ അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം’.

മുഖ്യമന്ത്രിയുടെ വാക്കുകള്‍…

‘അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രര്‍ക്ക്, ലൈഫ് പട്ടികയില്‍ മുന്‍ഗണന നല്‍കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 11,340 പേര്‍ക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുക. ‘അവകാശം അതിവേഗം യജ്ഞത്തിലൂടെ’ അടിസ്ഥാന അവകാശ രേഖകള്‍ നല്‍കും. അടിസ്ഥാന സൗകര്യം, പഠന സൗകര്യം, ചികിത്സാ സൗകര്യം, ഭക്ഷണം ഉറപ്പാക്കല്‍, പുനരധിവാസം എന്നിങ്ങനെ എല്ലാതലത്തിലും സര്‍ക്കാര്‍ കൈത്താങ്ങുറപ്പാക്കുന്നതാണ് പദ്ധതി. അതിജീവനത്തിനായി കഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുന്നതുവഴി ഏവര്‍ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുങ്ങും. എവിടെയും പുഞ്ചിരി വിടരും.’
-പിണറായി വിജയന്‍
അങ്ങനെ കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയ്ക്കും ബിജെപിയ്ക്കും കണ്ടു പഠിക്കാന്‍ പുതിയ മാതൃക കൂടി’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button