IdukkiNattuvarthaLatest NewsKeralaNews

തൊ​ടു​പു​ഴ​യി​ൽ​ നി​ന്നു 15കാ​രി​യാ​യ വി​ദ്യാ​ർ​ത്ഥി​നി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി

ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​രി​ൽ​ നി​ന്ന് 15കാ​രി​യാ​യ വി​ദ്യാ​ർത്ഥിനി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. ര​ക്ഷി​താ​ക്ക​ൾ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി​ ന​ൽ​കി​.

Read Also : കൊടുംകാടിനുള്ളിൽ അജ്ഞാത പേടകങ്ങൾ! അന്യഗ്രഹ ജീവികളെ കണ്ടെത്താൻ പര്യവേഷണവുമായി ഗവേഷകർ

പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ശേ​ഷം വെ​ങ്ങ​ല്ലൂ​രി​ൽ​നി​ന്ന് ഒ​രു അന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യും അ​പ്ര​ത്യ​ക്ഷ​മാ​യി. പെ​ണ്‍​കു​ട്ടി ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്.

Read Also : നഗരത്തിലെങ്ങും കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം: റോഡ് ഷോയിലും യുവം പരിപാടിയിലും പിഎം പങ്കെടുക്കും, റോഡ് ഷോയുടെ ദൂരംകൂട്ടി

പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് രാ​ത്രി വൈ​കി​യും പെ​ണ്‍​കു​ട്ടി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ഡി​വൈ​എ​സ്പി എം.​ആ​ർ. മ​ധു​ബാ​ബു പ​റ​ഞ്ഞു. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ഡൊ​മ​സ്റ്റി​ക് എ​യ​ർ​പോ​ർ​ട്ടു​ക​ൾ, ചെ​ക്ക്പോ​സ്റ്റു​ക​ൾ, ടോ​ൾ​പ്ലാ​സ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളിൽ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button