വെള്ളറട: നെട്ടയിലെ ചിറ്റാര്‍ ഡാമില്‍ 13 വയസുകാരന് മുങ്ങിമരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ് ബുഷറ ദമ്പതികളുടെ മകന് സോലിക് ആണ് മരിച്ചത്.
Read Also : ‘പ്രിയപ്പെട്ട മോദിജീ..നിറയെ ഉമ്മകള്‍..നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം’- ഹരീഷ് പേരടി
നെട്ടയിലെ ചിറ്റാറില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു കുടുംബം. ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതിനിടയില്‍ അബദ്ധത്തില്‍ ഡാമിലേക്ക് വീഴുകയായിരുന്നു കുട്ടി. ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം: ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ നൽകും
മൃതദേഹം ആശാരി പള്ളം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളറട വിപിഎംഎച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സോലിക്.
Post Your Comments