KeralaLatest NewsNews

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.

Read Also: പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് വഴി കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Read Also: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ചെയ്യുന്നതിന് സമാനം, ന്യൂട്ടനും ഐന്‍സ്റ്റീനുമൊക്കെ ചവറ്റു കുട്ടയിലാകും: എം ബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button