കോഴിക്കോട്: സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ പിണറായി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളും ട്രോളുകളും ആരംഭിച്ചു. ബൈക്കില്‍ രക്ഷിതാക്കളോടൊപ്പം കുട്ടിയെ കയറ്റിയാലും പിഴ ഈടാക്കുമെന്ന നിയമമാണ് ഏറെ ചര്‍ച്ചയാവുന്നത്. ഇതില്‍ സമൂഹ മാധ്യമങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് സ്വന്തം മകനെ ചാക്കില്‍ കെട്ടി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത പിതാവിനെ കുറിച്ചാണ്.
Read Also: ഈ മരങ്ങൾ വീടിനു ചുറ്റും നടാൻ പാടില്ല
പച്ചക്കറിക്കടയില്‍ നിന്ന് ഒരു ചാക്കും, പഴക്കുലത്തണ്ടും വാങ്ങി വിട്ടിലെത്തി കുഞ്ഞിനെ ചാക്കിലാക്കി മുകളില്‍ പഴക്കുലത്തണ്ടും വെച്ച് അതെടുത്ത് തന്റെ ബൈക്കില്‍ വെച്ച് യാത്ര ചെയ്യുന്ന പിതാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പിതാവിന്റെ ഈ പ്രവൃത്തിക്കെതിരെയും ഏറെ വിമര്‍ശനം ഉയര്‍ന്നു. ആരെങ്കിലും ഈ ക്രൂരത ചെയ്യുമോയെന്ന് ചോദിച്ച് കൊണ്ടാണ് പലരും രംഗത്ത് വന്നത്.
തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തികൊണ്ടുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ പിതാവ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കുട്ടിയെ ചാക്കില്‍ കെട്ടിയല്ല സ്‌കൂട്ടറില്‍ യാത്രചെയ്തതത്. മറിച്ച് കുട്ടിയെ ചാക്കില്‍ കയറ്റുന്നതുപോലെ കാണിച്ചതിനുശേഷം ഒരുബക്കറ്റാണ് ചാക്കില്‍ നിറക്കുന്നത്. ഇതില്‍, വാഴക്കുല തണ്ടും വെച്ച് മൂത്ത മകനെ, ഹെല്‍മറ്റ് ധരിപ്പിച്ച് പിന്നില്‍ ഇരുത്തിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ഈ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമചോദിക്കുന്നതായും പിതാവ് പറയുന്നു.
Post Your Comments