![](/wp-content/uploads/2023/04/whatsapp-image-2023-04-23-at-5.06.09-pm.jpeg)
സുഡാൻ കലാപത്തെ തുടർന്ന് രക്ഷാദൗത്യത്തിന് സജ്ജരായി ഇന്ത്യൻ- വ്യോമ നാവിക സേനകൾ. ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിലെ വിമാനത്താവളങ്ങൾ നശിച്ചിരിക്കുകയാണ്. അതിനാൽ, കടൽ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനം നടത്താനാണ് ഇന്ത്യൻ സേന പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യക്കാരെ കടൽമാർഗ്ഗം സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ എത്തിച്ച ശേഷം വ്യോമ മാർഗ്ഗം ഇന്ത്യയിൽ എത്തിക്കാനാണ് പദ്ധതിയിടുന്നത്.
സുഡാനിൽ നിന്ന് കടൽ മാർഗ്ഗം ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ മറ്റ് രാജ്യങ്ങളുടെ സഹായം ഇന്ത്യ തേടുന്നതാണ്. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സഹായമാണ് തേടുക. കണക്കുകൾ പ്രകാരം, ഏകദേശം 3000- ത്തോളം ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള പദ്ധതികൾ രൂപീകരിക്കാൻ കേന്ദ്രം ഉന്നതല യോഗം ചേർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യക്കാരുടെ സുരക്ഷ അനുദിനം വിലയിരുത്താൻ അനുബന്ധ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, സുഡാനിൽ ഒറ്റപ്പെട്ടുപോയ മലയാളികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ഡൽഹിയിലെ കേരള ഹൗസിൽ ആരംഭിച്ചിട്ടുണ്ട്.
Also Read: ടോണ്‍സിലൈറ്റിസ് ഉണ്ടാക്കുന്ന വേദന ഒഴിവാക്കാൻ
Post Your Comments